News

സിനിമാ തിയേറ്ററുകളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ മോഷണം പോകുന്നു: കുട്ടിക്കുറ്റവാളി പിടിയില്‍

22 February 2023 , 7:02 PM

 

കോഴിക്കോട്: സിനിമാ തിയേറ്ററുകളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ അടിച്ചുമാറ്റുന്ന 16കാരനെ പോലീസ് പിടികൂടി. കോഴിക്കോട് നിരവധി മോഷണകേസുകളില്‍ പ്രതിയായ കുട്ടി മോഷ്ട്ടാവാണ് വെള്ളയില്‍ പൊലീസിന്റെ പിടിയിലായത്. 16 കാരന്റെ പേരില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട്. ഇതേ കുട്ടി മറ്റൊരു കടയില്‍ നിന്ന് പണം മോഷ്ടിക്കുന്ന ദൃശ്യവും പോലീസിന് ലഭിച്ചു. സിനിമ തിയേറ്ററുകളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ മോഷ്ടിക്കുകയാണ് 16 കാരന്റെ പതിവ്. ഇത്തരത്തില്‍ 6 ബൈക്കുകള്‍ മോഷ്ടിച്ചതായി പൊലീസ് കണ്ടെത്തി. കൂടാതെ എലത്തൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു കടയിലും മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. 16 കാരനായ ഈ കുട്ടിക്ക് നിരവധി സ്റ്റേഷനുകളില്‍ കേസ് ഉണ്ട്. മോഷ്ടിച്ച ബൈക്കുകള്‍ ആര്‍ക്കാണ് നല്‍കുന്നത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കുട്ടിയെ ഉപയോഗിച്ച് മറ്റാരെങ്കിലും മോഷണം നടത്തിക്കുകയായിരിക്കാം എന്നാണ് പോലീസിന്‍െ്‌റ നിഗമനം.  അതിനായി കുട്ടിയെ കൗണ്‍സിലിങ്ങിനു വിധേയമാക്കി.