News

കൊടുവളളിയില്‍ വന്‍ സ്വര്‍ണവേട്ട; മെല്‍റ്റിംഗ് യൂണിറ്റില്‍ നിന്നും 4.11 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

08 February 2023 , 7:30 AM

 

 

കോഴിക്കോട്: കൊടുവളളിയില്‍ വന്‍ സ്വര്‍ണവേട്ട. കൊടുവള്ളിയിലെ മെല്‍റ്റിംഗ് യൂണിറ്റില്‍ നിന്നാണ് 7.2 കിലോ ഭാരമുള്ള സ്വര്‍ണം കൊച്ചിയിലെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് ഏകദേശം 4.11 കോടി രൂപ വില വരും.

റെയ്ഡില്‍ നാലു പേര്‍ അറസ്റ്റിലായി. മലപ്പുറം സ്വദേശികളായ റഷീദ്, റഫീഖ്, കൊടുവള്ളി സ്വദേശികളായ ജാഫര്‍, മഹിമ ജ്വല്ലറി ഉടമ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി കോമ്പൗണ്ട് രൂപത്തിലാക്കി കടത്തുന്ന സ്വര്‍ണം ഇവിടെ എത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുക്കുകയായിരുന്നു.

അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുമെന്ന് ഡി.ആര്‍.ഐ. അറിയിച്ചു. കള്ളക്കടത്തിലൂടെ എത്തിക്കുന്ന സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളിലാണ് ഡിആര്‍ഐ റെയ്ഡ് നടത്തിയത്. കൂടുതല്‍ പേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.