News

ഭാരത് ജോഡോ യാത്ര ഇന്ന് പെരിന്തൽമണ്ണയിൽ

27 September 2022 , 9:33 AM

 

 

പെരിന്തൽമണ്ണ : രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് പെരിന്തൽമണ്ണയിൽ എത്തുന്നതിൻറെ ഭാഗമായി പെരിന്തൽമണ്ണ നഗരത്തിൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളെകുറിച്ച് മലപ്പുറം എസ് പി സുജിത് ദാസിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. രാവിലെ 6 .30 നു പുലാമന്തോൾ പാലത്തിലൂടെ ജില്ലയിലേക്ക് പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്രയോടനുബന്ധിച്ചു രാവിലെ അഞ്ചുമുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്  

 

ഗതാഗത നിയന്ത്രണം

 

 27/09/2022 (ചൊവ്വ) തിയ്യതി രാവിലെ 05.00 മണിമുതൽ പുലാമന്തോളിൽ നിന്നും പെരിതൽമണ്ണ ടൗൺ വഴി പോകേണ്ട വാഹനങ്ങൾ പുലാമന്തോൾ ടൗണിൽ നിന്നും പാലൂർ റോഡ് - ഓണപ്പുട എത്തി തിരിഞ്ഞു പോകേണ്ടതാണ്. പെരിന്തൽമണ്ണ ടൗണിൽ നിന്നും പുലാമന്തോൾ വഴി പോകേണ്ട വാഹനങ്ങൾ കുന്നപ്പള്ളി റോഡ് ജംഗ്ഷനിൽ നിന്നും ചെർപ്പുളശ്ശേരി വഴിയോ ബൈപാസ് വഴി അങ്ങാടിപ്പുറത്തുനിന്നും ഓണപ്പുട വഴിയോ പോകേണ്ടതാണ്.

 

27/09/2022 തിയ്യതി ഉച്ചക്ക് മൂന്നുമണിക്ക് പെരിന്തൽമണ്ണ മാനത്ത് മംഗലം ജംഗ്‌ഷനിൽ നിന്നും നിലമ്പൂർ ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിക്കും ഈ സമയം നിലമ്പൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ അങ്ങാടിപ്പുറം മഞ്ചേരി ഭാഗത്തേക്ക് തിരിച്ചുവിടുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു വൈകീട്ട് 05.00 മണിക്ക് ശേഷം മാത്രമേ പട്ടിക്കാടു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ