News

ഭാരത് ജോഡോ യാത്ര' എറണാകുളം ജില്ലയിൽ

21 September 2022 , 11:27 AM

 

കൊച്ചി: രാഹുൽ ഗന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'യുടെ എറണാകുളം ജില്ലയിലെ പര്യടനം തുടങ്ങി. രാവിലെ കുമ്പളം ടോൾ പ്ലാസ ജങ്ഷനിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. പദയാത്ര ഉച്ചക്ക് 11ന് ഇടപ്പള്ളി സെന്‍റ് ജോർജ് പള്ളിയിൽ പ്രഭാത വിശ്രമത്തിനായി യാത്ര നിർത്തി.

        വൈകിട്ട് നാലിന് ഇടപ്പള്ളി ജങ്ഷനിൽ നിന്ന് പുനരാരംഭിക്കുന്ന യാത്ര വൈകിട്ട് ആലുവ തൊട്ടക്കാട്ടുകര ജങ്ഷനിൽ സമാപിക്കും. ആലുവ മണപ്പുറത്താണ് രാത്രി വിശ്രമം. യാത്രക്കിടെ ഐ.ടി മേഖലയിലെ വിദഗ്ധർ, ട്രാൻസ്ജെഡറുകൾ അടക്കം സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര ഇന്ന് പതിനാലാം ദിവസത്തിലേക്ക് കടന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലൂടെ 18 ദിവസമാണ് യാത്ര കടന്നു പോകുക. 29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും.