News

മലയാളം അറിയാത്ത ബംഗാളികൾ കൂട്ടത്തോടെ ഡ്രൈവിംഗ് ലേണേഴ്സ് പാസായി: അന്വേഷണത്തിന് ഉത്തരവ്

13 November 2022 , 10:20 AM

 

കൊച്ചി: മലയാള ഭാഷ എഴുതാനും വായിക്കാനും അറിയാത്ത ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ ലേണേഴ്സ് പാസായതിൽ അന്വേഷണത്തിന് ഉത്തരവ്. കൊച്ചി ട്രാൻസ്പോർട്ട് കമ്മീഷണർ   ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം  പറവൂരിൽ ബംഗാളി ഭാഷ മാത്രം അറിയുന്നവരും ലേണേഴ്സ് പാസ്സായതായി കണ്ടെത്തിരുന്നു. കോവിഡ് കാലത്ത് പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ അനുവദിച്ചിരുന്ന ഇളവ് മുതലെടുത്താണ് ക്രമക്കേട്. ഡ്രൈവിംഗ് സ്ക്കൂളുകൾ ക്രമക്കേടിനു കൂട്ടുനിന്നതായും ഡ്രൈവിംഗ് ലൈസൻസിംഗ് അതോറിറ്റി കണ്ടെത്തി. ക്രമക്കേട് നടത്തിയവരുടെ ലൈസൻസ് റദ്ദാക്കാനും തട്ടിപ്പിന് കൂട്ടുനിന്ന ഡ്രൈവിംഗ്സ്കൂളുകൾക്കെതിരെ നടപടിയെടുക്കാനും നിർദ്ദേശമുണ്ട്. ഈ സംഭവത്തെ തുടർന്ന് വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ആർടിഒ കേന്ദ്രങ്ങളിൽ എല്ലാം അന്വേഷണം  നടത്താൻ തീരുമാനമുണ്ട്.