Sports

ലോകകപ്പ് ഫൈനൽ; ബീയിൻ സ്പോർട്സ് യൂട്യൂബിൽ സൗജന്യമായി സംപ്രേഷണം ചെയ്യും

Shibu padmanabhan

17 December 2022 , 6:18 PM

 

 

ദോഹ: അർജന്റീന-ഫ്രാൻസ് ഖത്തർ ലോകകപ്പ് ഫൈനൽ മത്സരം യൂട്യൂബിൽ സൗജന്യമായി സംപ്രേഷണം ചെയ്യാനൊരുങ്ങി ബീയിൻ സ്പോർട്സ്.

ഡിസംബർ 18 ന് നടക്കാനിരിക്കുന്ന അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനലിന്റെ തത്സമയ, എക്സ്ക്ലൂസീവ്, ബഹുഭാഷാ കവറേജ് ഉൾപ്പെടെ. ഫിഫ വേൾഡ് കപ്പ്‌ ഖത്തർ 2022ന്റെ വരാനിരിക്കുന്ന ഫൈനലിനായുള്ള വിപുലമായ സംപ്രേക്ഷണ പദ്ധതികൾ വെളിപ്പെടുത്തി ബീയിൻ മീഡിയ ഗ്രൂപ്പ്‌ (“beIN”).

പ്രക്ഷേപണം ബീൻ സ്‌പോർട്‌സിന്റെ ഫ്രീ-ടു-എയർ ചാനലിൽ ലഭ്യമാക്കും. കൂടാതെ അറബ് ലോകത്തെ ആദ്യ ലോകകപ്പ് മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും (മെന) കാഴ്ചക്കാർക്ക് ആക്‌സസ് ചെയ്യാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, മത്സരവും. മുഴുവൻ ദിവസത്തെ കവറേജായി, ബീയിൻ’ന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ സൗജന്യമായി സ്ട്രീം ചെയ്യാൻ ലഭ്യമാകും.

 

നവംബർ 20 മുതൽ മിഡിൽ ഈസ്റ്റ് -നോർത്ത് ആഫ്രിക്കയിലുടനീളമുള്ള 24 രാജ്യങ്ങളിലെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റർ എന്ന നിലയിൽ, ഖത്തറിനെയും ഏറ്റവും മികച്ച ലോകകപ്പ് ടൂർണമെന്റും ലോകത്തിലെ ഏറ്റവും വലിയ കായിക ഇവന്റ് ആരംഭിച്ചതിന് ശേഷം 5 ബില്ല്യണിലധികം വ്യൂസ് ബീയിനു ലഭിച്ചു.