Sports

ആതിഥേയർ ആദ്യ മത്സരം തോൽക്കുന്നത് ലോകകപ്പ് ചരിത്രത്തിൽ ആദ്യം! ഇക്വഡോറിന് ഇരട്ടഗോൾ വിജയം

Shibu padmanabhan

21 November 2022 , 12:29 PM

 


ദോഹ: ഞായറാഴ്ച അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പിന്റെ വർണാഭമായ ഉദ്ഘാടനച്ചടങ്ങിന്റെ ആവേശം കെടും മുൻപേ ഗാലറി നിറച്ചെത്തിയ ആരാധകർക്കു നടുവിൽ ഉദ്ഘാടന മത്സരത്തിനിറങ്ങിയ ഖത്തറിന് ഇക്വഡോർ വക ‘ഇരട്ടഗോള്‍’!
ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇരട്ടഗോളുകളുമായി മുന്നിൽ നിന്നു നയിച്ച എന്നർ വലൻസിയയുടെ മികവിൽ ആതിഥേയർക്കെതിരെ ഇക്വഡോറിന്   തകർപ്പൻ  വിജയം.ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ പരാജയപ്പെടുന്നത് ഇതാദ്യവും.
മൊത്തത്തിൽ 67,372 ആരാധകർ പങ്കെടുത്ത ഗംഭീരമായ ഉദ്ഘാടന ചടങ്ങിനെത്തുടർന്ന്, ഏകപക്ഷീയമായ മത്സരത്തിൽ സൗത്ത് അമേരിക്കക്കൻ ശക്തികളായ ഇക്വഡോർ ആധിപത്യം പുലർത്തിയതിനാൽ, ഖത്തർ അവരുടെ അരങ്ങേറ്റ ലോകകപ്പ് മത്സരത്തിൽ അത്ര ശ്രദ്ധേയമായിരുന്നില്ല
ഗോളുകൾ നേടിയ വഴി.
ആദ്യ ഗോൾ ഇക്വഡോർ:
ജെഗ്സൻ മെൻഡസിന്റെ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കടന്ന ഇക്വഡോർ ക്യാപ്റ്റൻ വലൻസിയയെ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബ് ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് 16–ആം മിനിറ്റിൽ റഫറി ഇക്വഡോറിന് പെനൽറ്റി അനുവദിച്ചത്. പെനൽറ്റി എടുക്കാനെത്തിയ വലൻസിയ, അൽ ഷീബിനെ വീഴ്ത്തി അനായാസം ലക്ഷ്യം കണ്ടു 1–0.
രണ്ടാംമത്തെ ഗോൾ ഇക്വഡോർ:
കളിക്കളം അടക്കിയ ഇക്വഡോറിനായി 31–ആം മിനിറ്റിൽ വലൻസിയ തന്നെ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ വലതുവിങ്ങിൽനിന്ന് എയ്ഞ്ചലോ പ്രസിയാഡോ ഉയർത്തി നൽകിയ പന്തിൽ വലൻസിയ തൊടുത്ത കിടിലൻ ഹെഡർ ഖത്തർ ഗോൾകീപ്പർ അൽ ഷീബിനെ കീഴടക്കി പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയിൽ കയറി  സ്കോർ 2–0

റഫറി നിഷേധിച്ച ഗോൾ
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തകർപ്പൻ മുന്നേറ്റത്തിലൂടെ വലൻസിയ തന്നെ ഇക്വഡോറിനായി ലക്ഷ്യം കണ്ടതാണ്.

ഫെലിക്സ് ടോറസിന്റെ തകർപ്പൻ ഓവർഹെഡ് പാസിനെ വലൻസിയ തലകൊണ്ട് ചെത്തി വലയിലാക്കുകയായിരുന്നു. കാണികൾ ഇരിപ്പുറപ്പിക്കും മുൻപേ വീണ ഗോൾ ഇക്വഡോർ താരങ്ങൾ വൻതോതിൽ ആഘോഷിച്ചെങ്കിലും, പിന്നാലെ വിവാദത്തിന്റെ അകമ്പടിയോടെ റഫറിയുടെ തീരുമാനമെത്തി; ഓഫ്സൈഡ് ചൂണ്ടിക്കാട്ടി ഇക്വഡോറിന് ഗോളില്ല.
ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ തോറ്റ ആദ്യ ഹോം ടീമായി മാറിയ ഖത്തറിന് നോക്കൗട്ട് ഘട്ടത്തിലെത്താനുള്ള ശ്രമത്തിലാണ്. അവർ തങ്ങളുടെ അവസാന രണ്ട് ഗ്രൂപ്പ് എ മത്സരങ്ങളിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലിനും നെതർലൻഡിനുമെതിരെ കളിക്കും.