News

സ്വകാര്യ കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; 13 പേർക്ക് പരിക്ക്.

Wayanad Reporter

19 August 2022 , 9:00 AM

 

വയനാട്: സുൽത്താൻ ബത്തേരിയിലെ സ്വകാര്യ കോളജിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പതിമൂന്ന് പേർക്ക് പരിക്ക്. അൽഫോൺസാ ആർട്സ് ആന്‍റ് സയൻസ് കോളജിലാണ് ജൂനിയേഴ്സ് സീനിയേഴ്സ് വിദ്യാർത്ഥികൾ തമ്മിൽ  സംഘർഷമുണ്ടായത്. സംഭവത്തിൽ 14 വിദ്യാർത്ഥികൾക്കെതിരെ  പൊലിസ് കേസെടുത്തു.സുൽത്താൻ ബത്തേരി അൽഫോൻസാ ആർട്സ് ആന്‍റ് സയൻസ് കോളജ് വിദ്യാർത്ഥികൾ തമ്മിൽ വ്യാഴാഴ്ച്ചയാണ് സംഘർഷമുണ്ടായത്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ ക്ലാസിൽ കയറി മൂന്നാം വർഷ വിദ്യാർത്ഥികൾ മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ 13 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇതിൽ സാരമായി പരിക്കേറ്റ ഷിയാസ്, സിനാൻ എന്നിവർ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.