News

ക്ഷേത്രത്തിന് സമീപത്തെ മൈതാനിയില്‍ പണം വെച്ച് ചീട്ടു കളിച്ച സംഘം പിടിയിൽ

27 August 2022 , 9:58 AM

 

കാസർകോഡ്:  പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന പതിനൊന്നു പേരെ പോലീസ് പിടികൂടി. ഉദുമ പള്ളം ഉദയമംഗലം ക്ഷേത്രത്തിന് സമീപത്തെ മൈതാനിയില്‍ പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന തെക്കീല്‍ ചട്ടഞ്ചാല്‍ ഹൗസില്‍ അബ്ദുള്‍ റഹ്‌മാന്‍ (56), തെക്കില്‍ ബെണ്ടിച്ചാലിലെ ഹുസൈന്‍ മുഹമ്മദ് (57), ചട്ടഞ്ചാലിലെ എം. അബ്ദുള്ള ( 58), തെക്കില്‍ ബെണ്ടിച്ചാലിലെ അബ്ദുള്‍ റഹ്‌മാന്‍ (55), പള്ളിക്കര പി.എം. ഹൗസില്‍ പി.എം.അബ്ദുള്‍ റഹ്‌മാന്‍ (52), മധൂര്‍ ചെട്ടുംകുഴി ഹിദായത്ത് നഗറിലെ ടി.സുലൈമാന്‍ (14), കീഴൂര്‍ പടിഞ്ഞാറെ ചന്ദ്രഗിരിയില്‍ അബ്ദുള്‍ സത്താര്‍ (54), ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ നാരായണന്‍ (65), മേല്‍പ്പറമ്പ് ക്വാര്‍ട്ടേഴ്‌സിലെ എം.എച്ച്. ഹംസ (57), ബാര എരോലിലെ കെ.എ.അബ്ദുള്ള കുഞ്ഞി (70) എരോലിലെ എന്‍.എ.സുലൈമാന്‍ (65) എന്നിവരെയാണ് എസ്. ഐ.കെ.വി.രാജീവനും സംഘവും അറസ്റ്റു ചെയ്തത്. കളിസ്ഥലത്ത്  നിന്നും 5330 രൂപയും പോലീസ് കണ്ടെടുത്തു