News

കുപ്രസിദ്ധ മോഷ്ടാവ് ഉക്കാസ് ബഷീറിനെ ബദിയടുക്കയില്‍ നിന്നും പിടികൂടി

23 August 2022 , 8:45 AM

 

കാസര്‍കോട്:  പോലീസ് മേധാവി വൈഭവ് സക്‌സേന ഐപിഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്ലീന്‍ കാസര്‍കോട് ഓപ്പറേഷന്റെ ഭാഗമായി ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍  കുപ്രസിദ്ധ മോഷ്ടാവ് ബദിയടുക്ക പഞ്ചിക്കലിലെ ഉക്കാസ് ബഷീര്‍ എന്ന ബഷീര്‍ കെ (55)  എന്നയാളെ ബേക്കല്‍ ഇന്‍സ്പെക്ടര്‍ യുപി വിപിന്‍ന്റെ നേതൃത്വത്തില്‍ ബദിയടുക്കയില്‍ നിന്ന് പിടികൂടി . നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഉക്കാസ് ബഷീര്‍. ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ബേക്കല്‍ ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ബേക്കല്‍ എസ്‌ഐ എം രജനീഷ് , സുനില്‍ എബ്രഹാം നിരഞ്ജന്‍, ജയപ്രകാശ്, ജ്യോതിഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. 20 ന് പുലര്‍ച്ചെ  ബേക്കല്‍ കോട്ടക്കുന്ന് അബ്ദുല്‍ റഹ്‌മാന്‍ എന്നയാളുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിന് എസ് ഐ  സുഭാഷ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.