News

തൃശൂരിൽ ഓട്ടോറിക്ഷയും ആംബുലന്‍സും കൂട്ടിയിടിച്ച് ഒരു മരണം

15 June 2023 , 8:01 AM

 

തൃശൂര്‍: എറവില്‍ ഓട്ടോറിക്ഷയും ആംബുലന്‍സും കൂട്ടിയിടിച്ച് ഒരു മരണം. ഓട്ടോ ഡ്രൈവര്‍ ജിത്തുവാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. തൃശൂര്‍ വാടാനപ്പള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിക്കു മുന്‍ വശത്താണ് അപകടമുണ്ടായത്. പുത്തന്‍പീടിക പാദുവ ആശുപത്രിയുടെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. കുട്ടിയെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുമ്‌ബോഴായിരുന്നു അപകടം സംഭവിച്ചത് . അപകടത്തില്‍ പരുക്കേറ്റവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ജിത്തുവിന്റെ ഭാര്യ നീതു, മൂന്നു വയസുകാരന്‍ മകന്‍ അദ്രിനാഥ്, നീതുവിന്റെ പിതാവ് കണ്ണന്‍ എന്നിവരെയാണ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചുത്. ആംബുലന്‍സ് ഡ്രൈവര്‍ക്കും, ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിക്കും കാര്യമായ പരുക്കില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.