News

കെ.സി വേണുഗോപാല്‍ എം.പിയുടെ ആലപ്പുഴയിലെ വീട്ടില്‍ മോഷണശ്രമം

18 August 2023 , 3:31 PM

 

ആലപ്പുഴ: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയുടെ ആലപ്പുഴയിലെ വീട്ടില്‍ മോഷണശ്രമം വീടിന്റെ ജനല്‍ കമ്പി വളച്ച നിലയില്‍. മുറികളിലെ അലമാരകളും കുത്തിത്തുറന്നു.
ഫയലുകള്‍ വാരിവലിച്ചിട്ട നിലയിലാണ്. എന്തൊക്കെ നഷ്ടമായെന്ന് വ്യക്തമായിട്ടില്ല. സ്റ്റാഫ് അംഗങ്ങള്‍ എത്തിയപ്പോഴാണ് വിവരമറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ രണ്ട് വീടുകളില്‍ രണ്ട് മാസത്തിനിടെ സ്വര്‍ണ മോഷണം നടന്നിരുന്നു. പട്ടാപകല്‍ വീടിനുള്ളില്‍ കടന്ന് വീട്ടമ്മയെ ശ്വാസംമുട്ടിച്ച് നാലരപവന്‍െ്‌റ മാലയും കഴിണ്ണയാഴ്ച വീട് കുത്തിതുറന്ന് പത്ത് പവനോളം അപഹരിച്ചതിനു പിന്നാലെയാണ് ഈ സംഭവം. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയുള്ള മോഷണങ്ങള്‍ പോലീസ് സേനയ്ക്ക് ക്ഷീണം ഉണ്ടാക്കുകയാണ്.