News

യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമം : രണ്ടുപേർ പിടിയിൽ

01 November 2022 , 8:17 PM

 

 

 കോട്ടയം: തലയോലപ്പറമ്പിൽ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ തലയോലപ്പറമ്പ് ഉമ്മാംകുന്ന് ഭാഗത്ത് തെക്കിനേഴത്ത് വീട്ടിൽ ഗോപി മകൻ നിഖിൽ ഗോപി (21), ഇയാളുടെ സഹോദരനായ ഗോപകുമാർ (28) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം  തലയോലപ്പറമ്പ് ഉമ്മാംകുന്ന് ഭാഗത്ത് വെച്ച് മറവൻതുരുത്ത് സ്വദേശികളായ അഭിനവിനെയും ജിതിനെയും കരിങ്കല്ലുകൊണ്ട്  ആക്രമിക്കുകയായിരുന്നു. പ്രതികൾക്ക് അഭിനവുമായി മുൻവൈരാഗ്യം നിലനിന്നിരുന്നു.  ഇതിന്റെ തുടർച്ചയെന്നോണമാണ് പ്രതികൾ  ഇവരെ ആക്രമിച്ചത്. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ പോവുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളിൽ ഒരാളായ നിഖിൽ ഗോപി തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. തലയോലപ്പറമ്പ് എസ്.ഐ ജസ്റ്റിൻ എസ്, ബാബു സി.കെ, സി.പി.ഓ ഗിരീഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.