News

അട്ടപ്പാടിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

20 August 2022 , 9:16 AM

 

പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂര്‍ മുതലത്തറ സ്വദേശി രാം ദാസ്(35)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴരമണിയോടെ സമീപത്തെ ഭവാനി പുഴയില്‍ നിന്ന് വെള്ളമെടുത്ത് വരുമ്പോഴായിരുന്നു രാംദാസിനെ കാട്ടാന ആക്രമിച്ചത്. അട്ടപ്പാടിയില്‍ ഈ മാസം സമാന രീതിയിലുള്ള രണ്ടാമത്തെ സംഭവമാണിത്.