News

ആദിവാസി ബാലന് ക്രൂരമർദ്ദനം. അമ്മയും സുഹൃത്തും അറസ്റ്റിലായി

27 August 2022 , 12:59 PM

 

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ബാലന് ക്രൂരമർദ്ദനം. സ്വന്തം അമ്മയും അമ്മയുടെ സുഹൃത്തുമാണ് നാലുവയസുകാരനെ മർദ്ദിച്ചത്. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമ്മയെയും, അമ്മയുടെ സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.