News

കേസന്വേഷണത്തിന് എത്തിയ പൊലീസിന് നേര്‍ക്ക് ആക്രമണം; എഎസ്‌ഐക്കും ഡ്രൈവര്‍ക്കും പരിക്ക്; മൂന്നുപേര്‍ പിടിയിൽ

06 February 2023 , 12:27 PM

 

 

കല്‍പ്പറ്റ: വാഹനാപകടക്കേസ് അന്വേഷിക്കാനെത്തിയ പൊലീസിനെ മൂന്നംഗസംഘം ആക്രമിച്ചു.

 എഎസ്‌ഐക്കും ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റു. പൊലീസ് വാഹനത്തിന്റെ ചില്ലും തകര്‍ത്തു. 

സുല്‍ത്താന്‍ ബത്തേരിയിലാണ് സംഭവം. ബത്തേരി സ്വദേശികളായ കിരണ്‍, ജോയ്, ധനുഷ് എന്നിവര്‍ പിടിയിലായി. പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.