News

തൃശൂരില്‍ എസ്.ഐയ്ക്ക് നേരെ ആക്രമണം, ജീപ്പ് തകര്‍ത്തു; 3 പേര്‍ അറസ്റ്റില്‍

29 October 2022 , 12:30 PM

 


തൃശൂര്‍: തൃശൂര്‍ മതിലകത്ത് ക്രിമിനല്‍ സംഘം എസ്.ഐയെ ആക്രമിച്ചു. മതിലകം എസ്.ഐ മിഥുന്‍ മാത്യുവിനെയാണ് ക്രിമിനല്‍ സംഘം ആക്രമിച്ചത്. ലഹരി വില്‍പനക്കാരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമം. എസ്.ഐയുടെ മുഖത്ത് പരുക്കേറ്റു. അക്രമികള്‍ പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്തു. എടവിലങ്ങ് സ്വദേശികളായ സൂരജ് (18), അജിത്ത് (23),  അഖില്‍ (21) എന്നിവരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.