News

അതിരമ്പുഴ തിരുനാള്‍: ട്രെയിനുകള്‍ക്ക് ഏറ്റുമാനൂരില്‍ താത്കാലിക സ്റ്റോപ്പ്

20 January 2023 , 1:57 PM

 

കോട്ടയം: അതിരമ്പുഴ തിരുനാള്‍ പ്രമാണിച്ച് പാലരുവി, മലബാര്‍, മംഗലാപുരം എക്‌സ്പ്രസ്സുകള്‍ക്ക് ഏറ്റുമാനൂരില്‍ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. പ്രധാന തിരുനാള്‍ ദിവസമായ ജനുവരി 24, 25 തീയതികളിലാണ് ട്രെയിനുകള്‍ക്ക് ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ജനുവരി 24, 25 തീയതികളില്‍ ഏറ്റുമാനൂരില്‍ ട്രെയിനുകള്‍ നിര്‍ത്തുന്ന സമയം താഴെ പറയും പ്രകാരമാണ്.

എറണാകുളം ഭാഗത്തേയ്ക്ക്

16347 മംഗലാപുരം എക്‌സ്പ്രസ്സ് പുലര്‍ച്ചെ 12:05 (00:05)
16791 പാലക്കാട് പാലരുവി എക്‌സ്പ്രസ്സ് രാവിലെ 07:18
16629 മംഗലാപുരം മലബാര്‍ എക്‌സ്പ്രസ്സ് രാത്രി 10:30 (22:30)

കൊല്ലം ഭാഗത്തേയ്ക്ക്

16630 തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്സ് പുലര്‍ച്ചെ 04:18
16792 തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്സ് രാത്രി  07:50 (19:50)