Entertainment

കൂമൻറെ അടുത്ത ദൗത്യം ജോർജുകുട്ടിയെ വലയിലാക്കുന്നതോ?........

lavanya

09 December 2022 , 6:45 PM

 

ജീത്തു ജോസഫിന്‍െ്‌റ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമായിരുന്നു കൂമന്‍. കൂമനിലെ പോലീസുകാരനായ ഗിരി പ്രതികളെ വലയിലാക്കുന്നതിന് വൈദഗ്ദ്യമുള്ള കഥാപാത്രമായിരുന്നു. അതുപോലെ തന്നെ ജീത്തു ജോസഫിന്‍െ്‌റ സംവിധാനത്തില്‍ പുറത്തിറങ്ങി ജനശ്രദ്ധ ആകര്‍ഷിച്ച മോഹന്‍ലാല്‍ ചിത്രമായിരുന്നു ദൃശ്യം, ദൃശ്യം 2 എന്നിവ.  മലയാള സിനിമയെ ലോകമെമ്ബാടുമുള്ള സിനിമാസ്വാദകര്‍ക്ക് മുന്നില്‍ എത്തിക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ചു.

ദൃശ്യവും ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ചിത്രത്തിനൊരു മൂന്നാം ഭാഗം ഉണ്ടാകുമെന്ന് അടുത്തിടെ നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ പറഞ്ഞിരുന്നു. പ്പോഴിതാ ദൃശ്യം 3യും ആസിഫ് അലിയുടെ കൂമന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ടൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ദൃശ്യം 3യില്‍ ജോര്‍ജ് കുട്ടിയെ പിടികൂടാന്‍ കൂമനിലെ ഗിരി എന്ന പൊലീസുകാരന്‍ എത്തുമോ എന്ന തരത്തിലാണ് പോസ്റ്റ്. ഫ്രൈഡേ മാറ്റിനി എന്ന ട്വിറ്റര്‍ പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ജോര്‍ജ് കുട്ടി VS ഗിരി ഇങ്ങനെ വന്നാല്‍ എങ്ങനെ ഇരിക്കും' എന്നാണ് ട്വീറ്റിലെ ചോദ്യം.