Sports

ഏഷ്യാ കപ്പിൽ നിന്ന് ഇന്ത്യ പുറത്തേക്ക്

07 September 2022 , 12:08 AM

 

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം  തോല്‍വി. ശ്രീലങ്കയുമായുള്ള മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ മങ്ങി. ആറ് വിക്കറ്റിനായിരുന്നു ഇന്ത്യ തോറ്റത്. ഫൈനലിലേക്ക് എത്തണമെങ്കില്‍ ഇനി മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ തുണയ്ക്കണം.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 173 റണ്‍സാണെടുത്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക 19.5 ഓവറില്‍ ലക്ഷ്യം മറികടന്നു. മികച്ച തുടക്കം ലഭിച്ച ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി. ഓപ്പണറുമായരായ നിസ്സങ്ക(52), കുശാല്‍ മെന്‍ഡിസ്(57) സഖ്യം 97 റണ്‍സെടുത്തു. ചിരത് അസലങ്ക(0)റണ്‍സെടുക്കാതെ പുറത്തായി. ധനുഷ് ഗുണതിലക(1) റണ്‍സെടുത്ത് പുറത്തായി.