Sports

ശ്രീലങ്ക ഏഷ്യൻ ക്രിക്കറ്റ് രാജാക്കന്മാർ

12 September 2022 , 12:16 AM

 

ദുബായ്: പാ​ക്കി​സ്ഥാ​നെ 23 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ശ്രീ​ല​ങ്ക ഏ​ഷ്യ​ക​പ്പ് സ്വ​ന്ത​മാ​ക്കി.ആ​റാം ത​വ​ണ​യാ​ണ് ശ്രീ​ല​ങ്ക ഏ​ഷ്യാ​ക​പ്പി​ന് അ​വ​കാ​ശി​ക​ളാ​കു​ന്ന​ത്.ല​ങ്ക ഉ​യ​ർ​ത്തി​യ 171 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പാ​ക്കി​സ്ഥാ​ൻ 147 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ മു​ഹ​മ്മ​ദ് റി​സ്‌​വാ​നും (55) ഇ​ഫ്തി​ക്ക​ർ അ​ഹ​മ്മ​ദും (32) മാ​ത്ര​മാ​ണ് പാ​ക് നി​ര​യി​ൽ പൊ​രു​തി​യ​ത്. ഇ​വ​രെ കൂ​ടാ​തെ ഹാ​രി​സ് റൗ​ഫ് (13) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്. നാല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ പ്ര​മോ​ദ് മ​ധു​ഷ​നും മൂ​ന്ന് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ വ​നി​ന്ദു ഹ​സ​രം​ഗ​യു​മാ​ണ് പാ​ക്കി​സ്ഥാ​നെ വ​ര​ച്ച​വ​ര​യി​ൽ​നി​ർ​ത്തി​യ​ത്.നാ​ല് ഓ​വ​റി​ൽ 25 റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത മ​ഹീ​ഷ് തീ​ക്ഷ​ണ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക​യെ ഭാ​നു​ക ര​ജ​പ​ക്സ​യു​ടെ ഒ​റ്റ‍​യാ​ൾ പോ​രാ​ട്ട​മാ​ണ് മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്. അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന ഭ​നു​ക 45 പ​ന്തി​ൽ മൂ​ന്ന് സി​ക്സും ആ​റു ഫോ​റും ഉ​ൾ​പ്പെ​ടെ 71 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്തു. അ​ഞ്ച് വി​ക്ക​റ്റി​ന് 58 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ല​ങ്ക​യെ ഭ​നു​ക​യും വ​നി​ന്ദു ഹ​സ​രം​ഗ​യും (36) ചേ​ർ​ന്ന് തോ​ളി​ലേ​റ്റു​ക​യാ​യി​രു​ന്നു. ആ​റാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 58 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ഹ​സ​രം​ഗ പു​റ​ത്താ​യ ശേ​ഷം ചാ​മി​ക ക​രു​ണ​ര​ക്ത​ന​യെ (14) കൂ​ട്ടു​പി​ടി​ച്ച് ഭ​നു​ക ത​ക​ർ​ത്ത​ടി​ച്ചു. അ​പ​രാ​ജി​ത ഏ​ഴാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും 54 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.