News

ബൈക്കിലിരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം: പ്ലസ്ടു വിദ്യാര്‍ഥികളെ യുവാവ് കുത്തി

25 February 2023 , 3:48 PM

 

പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥികള്‍ ബൈക്കിലിരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് വിദ്യാര്‍ഥികളെ കുത്തിപ്പരുക്കേല്‍പിച്ചു. പത്തനംതിട്ട
മല്ലപ്പള്ളിയില്‍ ആണ് സംഭവം.പ്ലസ് ടു വിദ്യാര്‍ഥികളായ വൈശാഖ് ,എല്‍ബിന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. കുന്നന്താനം ബി.എസ്.എന്‍.എല്‍ ഓഫീസിലെ കരാര്‍ ജീവനക്കാരനായ അഭിലാഷാണ് വിദ്യാര്‍ഥികളെ ആക്രമിച്ചത് . വൈശാലിന് നെഞ്ചിലും അഭിലാഷിന് വയറിനുമാണ് കുത്തേറ്റത്. വിദ്യാര്‍ത്ഥികള്‍ ബൈക്കിലിരുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.ട്യൂഷന് പോയി മടങ്ങും വഴി ബസ് സ്റ്റോപ്പിനടുത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ ഇരുന്ന കുട്ടികളും അഭിലാഷുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് ഓഫീസിലെത്തിയ അഭിലാഷ് പേനക്കത്തിയുമായി എത്തി കുട്ടികളെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. പ്രദേശവാസികളും ഓട്ടോ ഡൈവര്‍മാരും എത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തില്‍ പരുക്കേറ്റ വൈശാഖും എല്‍ബിനും താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.