News

മദ്യപാനവുമായി ബന്ധപ്പെട്ട തർക്കം; തൃശൂരിൽ മകൻ അച്ഛനെ അടിച്ചു കൊന്നു

08 April 2023 , 8:13 AM

 

 

തൃശൂർ: ചേർപ്പ് കോടന്നൂരിൽ അച്ഛനെ മകൻ മർദിച്ച് കൊലപ്പെടുത്തി. ചിറമ്മൽവീട്ടിൽ ജോയ്(60) ആണ് മരിച്ചത്. മദ്യപാനവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണം. കേസിൽ മകൻ റിജോ(25)യയെ പൊലീസ് പിടികൂടി.

ഇന്നലെ വൈകിട്ട് 7 മണിയോടുകൂടിയാണ് സംഭവം. റിജോ മദ്യപിച്ച് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ള ആൾ എന്നാണ് പോലീസ് പറയുന്നത്. വീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പിതാവിനെ ആക്രമിക്കുകയായിരുന്നു. ജോയിയെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. കൃത്യം നടത്തിയ കാര്യം റിജോ തന്നെയാണ് ചേർപ്പ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.