Sports

ആറന്മുള ഉത്രട്ടാതി ജലോത്സവത്തില്‍ എ ബാച്ചില്‍ മല്ലപ്പുഴശേരിക്ക് കിരീടം; ബി ബാച്ചില്‍ ഇടപ്പാവൂര്‍

11 September 2022 , 5:59 PM

 

 

ആറന്മുള:  ഉത്രട്ടാതി ജലോത്സവത്തില്‍ മുല്ലപ്പുഴശേരിക്ക് കിരീടം. എ ബാച്ചില്‍ കുറിയന്നൂര്‍, ളാക-ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോങ്ങളെ പിന്തള്ളിയാണ് മല്ലപ്പുഴശേരിയുടെ വിജയം. കുറിയന്നൂര്‍ പള്ളിയോടമാണ് രണ്ടാമത്.ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടമാണ് ജേതാക്കള്‍. വന്മഴി, പുല്ലുപ്രം പള്ളിയോടങ്ങളെ പിന്തള്ളിയാണ് ഇടപ്പാവൂരിന്റെ നേട്ടം.പമ്പയുടെ ഇരുകരകളിലും ആയിരങ്ങളാണ് വള്ളംകളി കാണാന്‍ എത്തിയത്.ഉച്ചയ്ക്ക് ഒന്നരയ്ക്ക് പള്ളിയോടങ്ങളുടെ ഘോഷയാത്രയോടെയാണ് വള്ളംകളിക്കു തുടക്കമായത്. 49 പള്ളിയോടങ്ങളാണ് ഇത്തവണ പമ്പയുടെ ഓളങ്ങളില്‍ നിറമാല തീര്‍ത്തത്.മുത്തുകുടകളും നിശ്ചല ദൃശ്യങ്ങളുമായി മനോഹരമായിരുന്നു ഘോഷയാത്ര. പള്ളിയോടങ്ങളുടെ ഘോഷയാത്ര ആന്റോ ആന്റണി എംപി ഫ്‌ളാഗ് ഓഫ് ചെയ്തു.