Entertainment

"അനുരാഗം " ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

06 November 2022 , 6:53 PM

 

 

കൊച്ചി:    തെന്നിന്ത്യൻ ഡയറക്ടർ ഗൗതം വാസുദേവ് മേനോൻ,നടനും സംവിധായകനുമായ ജോണി ആന്റണി, ക്വീൻ, കളർപടം തുടങ്ങിയ ചിത്രങ്ങളീലൂടെ ശ്രദ്ധേയനായ അശ്വിൻ ജോസ്,96 ഫെയിം ഗൗരി,മലയാളത്തിന്റെ അഭിമാനം ഷീലാമ്മ, ദേവയാനി, ലെന... 

തുടങ്ങിയ താരങ്ങളെ ഒറ്റ ഫ്രെയിമിൽ അവതരിപ്പിക്കുന്ന " അനുരാഗം" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന അനുരാഗത്തിന്റെ തിരക്കഥ സംഭാഷണം  അശ്വിൻ ജോസ് തന്നെ എഴുതുന്നു

 മൂസി, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ലക്ഷ്മി നാഥ്‌ ക്രിയേഷൻസ്,സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ എ ജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ഗോപി നിർവ്വഹിക്കുന്നു.ഡിസംബറിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിലെ ആദ്യഗാനം

 "ചില്ലാണെ..."  യൂട്യൂബിൽ ഏറേ ശ്രദ്ധ നേടി.മനു മഞ്ജിത്ത് ,മോഹൻ കുമാർ, ടിറ്റോ പി.തങ്കച്ചൻ എന്നിവർ എഴുതിയ വരികൾക്ക് നവാഗതനായ ജോയൽ ജോൺസ് സംഗീതം പകരുന്നു.ഏഡിറ്റർ-ലിജോ പോൾ,കല-അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ-സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈൻ-സുജിത്ത് സി.എസ്, മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ്- മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ബിനു കുര്യൻ,നൃത്ത സംവിധാനം-അനഘ, റീഷ്ദാൻ,ജിഷ്ണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവിഷ് നാഥ്, ഡിഐ-ലിജു പ്രഭാകർ, സ്റ്റിൽസ്-ഡോണി സിറിൽ,-ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്സ്,പി ആർ ഒ-എ എസ് ദിനേശ്.