News

അനൂപ് ജേക്കബ് എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

06 October 2022 , 9:06 AM

 

തിരുവല്ല: കുറ്റൂരിൽ അനൂപ് ജേക്കബ് എംഎൽഎ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു.എംഎൽഎ സഞ്ചരിച്ചിരുന്ന കാർ മുമ്പിൽ പോവുകയായിരുന്ന കാറിന്റെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ ആർക്കും പരിക്കില്ല