Entertainment

സ്ത്രീവിരുദ്ധ, അശ്ലീല സംഭാഷണ വീഡിയോ പ്രചരിപ്പിച്ചു: തൊപ്പിക്കെതിരെ വീണ്ടും കേസ്

23 June 2023 , 3:06 PM

 

കണ്ണൂര്‍: വ്‌ലോഗര്‍ തൊപ്പിക്കെതിരെ കണ്ണൂരിലും കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. തൊപ്പിയെന്ന യൂട്യൂബ് വ്‌ലോഗര്‍ നിഹാദിനെതിരെ കണ്ണപുരം പൊലീസാണ് കേസെടുത്തത്. തൊപ്പിയെന്ന യൂട്യൂബ് വ്‌ലോഗര്‍ നിഹാദിനെതിരെ കണ്ണപുരം പൊലീസാണ് കേസെടുത്തത്. സ്ത്രീവിരുദ്ധ, അശ്ലീല സംഭാഷണ വീഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ്
ഐടി ആക്ട് 67 ചുമത്തി കണ്ണപുരം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ വളാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണ് തൊപ്പി. കണ്ണൂര്‍ ചെറുകുന്ന് എടത്തട്ട പടിഞ്ഞാറേ പുരയില്‍ ഹൗസില്‍ പിപി അരുണാണ് തൊപ്പിക്കെതിരെ പരാതി നല്‍കിയത്.തൊപ്പി ഇന്ന് പുലര്‍ച്ചെയാണ് പൊലീസിന്റെ കസ്റ്റഡിയിലായക്. മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ എറണാകുളത്തെ ഫ്‌ലാറ്റില്‍ നിന്ന് വളാഞ്ചേരി പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തില്‍ അശ്ലീല പദപ്രയോഗം നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ചിലര്‍ ഇയാള്‍ക്കെതിരെ പരാതിനല്‍കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു പൊലീസിന്റെ അപ്രതീക്ഷിത നീക്കം.

എറണാകുളത്തെ സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് നിഹാദിനെ പൊലീസ് പിടികൂടിയത്. ഇന്ന് സ്റ്റേഷനില്‍ ഹാജരാകണമെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചെങ്കിലും കഴിയില്ലെന്ന് നിഹാല്‍ മറുപടിനല്‍കി. ഇതോടെയാണ് എറണാകുളത്തെത്തി പൊലീസ് നിഹാദിനെ പിടികൂടിയത്. ഫ്‌ലാറ്റിനു പുറത്തെത്തി വാതില്‍ തുറക്കാനാവശ്യപ്പെട്ടെങ്കിലും ഇയാള്‍ അതിനു തയ്യാറായില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ പൊലീസ് നിഹാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരിലും തൊപ്പിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്