News

അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം

20 October 2022 , 7:18 AM

 

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം.കാരറ കതിരംപതി ഊരിലെ പുഷ്പ- മണിയൻ ദമ്പതിമാരുടെ പെൺകുഞ്ഞാണ് മരിച്ചത് . തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബുധനാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. അഗളി സ്വകാര്യ ആശുപത്രിയിൽനിന്ന് തിങ്കളാഴ്ചയാണ് പുഷ്പയെ ഉയർന്ന രക്തസമ്മർദത്തെത്തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഏഴാം മാസത്തിലായിരുന്നു പ്രസവം.  കുഞ്ഞിന് പ്രസവസമയത്ത് ഒരുകിലോ മാത്രമായിരുന്നു തൂക്കം. അട്ടപ്പാടിയിൽ ഈവർഷം ഇതുവരെ 12 നവജാതശിശുക്കളും മൂന്ന് ശിശുക്കളും മരിച്ചു