News

കാലിത്തീറ്റ കഴിച്ച് 8 പശുക്കൾ ചത്ത സംഭവത്തിൽ അന്വേഷണം.

One minute news

07 December 2022 , 9:02 AM

 

സംഭവത്തെ തുടർന്ന്ഉ പേക്ഷിച്ച കാലിത്തീറ്റ കഴിച്ച 5 കോഴികളും ചത്തതായി ഫാം ഉടമ

കണ്ണൂർ: ജില്ലയിലെ നായാട്ടുപാറയിൽ ഭക്ഷ്യ വിഷബാധയേറ്റ്  8 പശുക്കൾ ചത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ്. കാലിത്തീറ്റയിൽ നിന്നുള്ള വിഷബാധയെന്നാണ് പ്രാഥമിക നിഗമനം.  അതിനാൽ  തന്നെ പശുക്കൾക്ക് നൽകിയ കേരള ഫീഡ്‌സ് കാലിത്തീറ്റയുടെ സാമ്പിൾ കൂടുതൽ പരിശോധനയ്ക്കായി ലാബിലേക്കയച്ചു. കണ്ണൂർ നായാട്ടുപാറ കോവൂരിൽ പ്രവർത്തിയ്ക്കുന്ന ഡയറി ഫാമിലെ  8 പശുക്കളാണ് അസാധാരണ സാഹചര്യത്തിൽ ചത്തത്. കേരള സർക്കാർ ഉല്പന്നമായ കേരള ഫീഡ്‌സ് കാലിത്തീറ്റയാണ് ഫാമിലെ പശുക്കൾക്ക് നൽകിയിരുന്നതെന്ന് പറയപ്പെടുന്നു. നവംബർ 21ന് ഫാമിലേക്ക് എത്തിച്ച 100 ചാക്ക് കേരള ഫീഡ്‌സ് കാലിത്തീറ്റ കഴിച്ച പശുക്കൾ അവശരായി. ഒരാഴ്ചക്കിടെ 3 പശുക്കളും 5 കിടാക്കളും ചത്തു. പാൽ ഉൽപാദനത്തെയും ബാധിച്ചു. സംഭവത്തെ തുടർന്ന്ഉ പേക്ഷിച്ച കാലിത്തീറ്റ കഴിച്ച 5 കോഴികളും ചത്തതായി ഫാം ഉടമ പറയുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട മൃഗസംരക്ഷണ വകുപ്പ്, ആദ്യം ചത്ത പശുവിൻ്റെ  പോസ്റ്റ്‌മോർട്ടം നടത്തിയിട്ടുണ്ട്. കാലിത്തീറ്റ വഴിയുള്ള വിഷബാധയെന്നാണ് സാമ്പിൾ ശേഖരിച്ച കേരള ഫീഡ്‌സും പ്രത്യേക പരിശോധന നടത്തുന്നുണ്ട്. കണ്ണൂരിൽ മറ്റ് രണ്ടിടങ്ങളിലും സമാന ബാച്ചിലുള്ള കാലിത്തീറ്റ കഴിച്ച പശുക്കൾക്ക് വയറിളക്കം  പ്പോർട്ട് ചെയ്തിട്ടുണ്ട്.