News

സി പി ഐയില്‍ അമർഷം പുകയുന്നു; പാലക്കാട് ജില്ലാ കമ്മിറ്റിയംഗങ്ങൾ രാജിക്ക് ഒരുങ്ങുന്നു

25 July 2023 , 10:22 AM

 

 

 

പാലക്കാട്: പാർട്ടി വിഭാഗീയതയുടെ പേരിൽ പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിനെതിരെ നടപടിയെടുത്തതിൽ സി പി ഐയില്‍ അമർഷം പുകയുന്നു.

 

സി പി ഐ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിക്ക് ഒരുങ്ങുകയാണ്.

 

പട്ടാമ്പി എം എല്‍ എ മുഹമദ് മുഹ്‌സിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ചാണ് നീക്കം.

 

പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ പ്രവർത്തകരും നേരത്തെ കൂട്ടരാജി സമർപ്പിച്ചിരുന്നു.