News

മൂലവട്ടത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ അജ്ഞാത മൃതദേഹം

30 October 2022 , 5:05 PM

 

കോട്ടയം:  മൂലവട്ടത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ അജ്ഞാത മൃതദേഹം. എഞ്ചിനിൽ ഉടക്കി കിടന്ന മൃതദേഹവുമായി  രണ്ട് കിലോമീറ്ററോളം ട്രെയിൻ മുന്നോട്ടു പോയി.പാക്കിൽ ഭാഗത്തു വച്ച് ട്രെയിൻ ഇടിച്ച ശേഷം മൃതദേഹം വലിച്ചുകൊണ്ടു വന്നതാണെന്നാണ് സംശയിക്കുന്നത്.ഇന്ന് വൈകിട്ട് 4.45 ഓടെ ചങ്ങനാശ്ശേരി ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന മെമു ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്. ഓടിയെത്തിയ ട്രെയിനിൽ ഉടക്കിയ മൃതദേഹം മൂലവട്ടം മേൽപ്പാലത്തിന് അടിയിൽ, ഷാപ്പിനു മുൻ ഭാഗത്ത് പഴയ ട്രാക്കിൽ വീഴുകയായിരുന്നു.ട്രാക്കിൽ മൃതദേഹം കിടന്നതോടെ ഇതുവഴി എത്തിയ മറ്റൊരു ട്രെയിൻ നിർത്തിയിടുകയും ചെയ്തു. നാട്ടുകാർ വിവരം അറിയിച്ചതോടെ ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം ട്രാക്കിൽ നിന്നും മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.