News

ടോറസ് ലോറിയിടിച്ച് കാൽനട യാത്രക്കാരിയായ വൃദ്ധയ്ക്ക് ദാരുണാന്ത്യം

21 March 2023 , 12:09 PM

 

തൃശൂർ:  ചേറ്റുവ ചുള്ളിപ്പടിയിൽ ടോറസ് ലോറിയിടിച്ച് കാൽനട യാത്രക്കാരിയായ വൃദ്ധയ്ക്ക് ദാരുണാന്ത്യം.

ചുള്ളിപ്പടി സ്വദേശി രായംമരയ്ക്കാർ വീട്ടിൽ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ ആമിനയാണ്(60) മരിച്ചത്.

ഇന്നു രാവിലെ  ചുള്ളിപ്പടി സെന്ററിലായിരുന്നു അപകടം.

ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ഏങ്ങണ്ടിയൂർ എം ഐ മിഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വാടാനപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.