News

വയനാട്ടില്‍ വൃദ്ധ ദമ്പതികള്‍ വനത്തിൽ ജീവനൊടുക്കിയ നിലയിൽ

27 November 2022 , 3:47 PM

 

 

വയനാട്:  വയനാട് തവിഞ്ഞാല്‍ മേഖലയില്‍ നിന്ന് കാണാതായ വൃദ്ധ ദമ്പതികളെ വനപ്രദേശത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

കൊയിലേരി കുളപ്പുറത്ത് ജോസഫ്, അന്നക്കുട്ടി എന്നിവരെയാണ് പേരിയ മേഖലയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

നവംബര്‍ 25-ന് തവിഞ്ഞാലിലെ ബന്ധുവീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ട ഇവരെ കാണാതായെന്ന പരാതി ബന്ധുക്കള്‍ പോലീസിന് മുന്നില്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.