News

തട്ടുകടയിൽ നിന്ന് ഭക്ഷണം നൽകാത്തതിനെ തുടർന്ന് ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ചു

03 October 2023 , 6:24 AM

 

കട്ടപ്പന: കച്ചവടം അവസാനിപ്പിച്ച തട്ടുകടയിൽ നിന്ന് ഭക്ഷണം നൽകാത്തതിനെ തുടർന്ന് ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ചു. ഇടുക്കി പുളിയന്മലയിലാണ് സംഭവം ഉണ്ടായത്. പരുക്കേറ്റ പുളിയന്മല ചിത്ര ഭവനിൽ ശിവചന്ദ്രനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. പുളിയന്മലയിൽ തമിഴ്നാട് സ്വദേശി കവിയരശന്റെ തട്ടുകയിലെ ജീവനക്കാരനായ ശിവചന്ദ്രനെ പ്രദേശവാസിയായ സുജീഷ് എന്ന യുവാവാണ് ആക്രമിച്ചത്. തട്ടുകടയിലെ സാധനങ്ങൾ തീർന്നതിനൊപ്പം മഴയുമുണ്ടായിരുന്നതിനാൽ കട അടക്കാൻ തുടങ്ങുന്നതിനിടെയാണ് അതിക്രമണം ഉണ്ടായത്. പുളിയൻമല അമ്പലമേട്ടിൽ താമസിക്കുന്ന സുജീഷ് കടയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടു. എതിർ വശത്ത് ബേക്കറി നടത്തുന്നയാളുടെ മകനാണ് സുജീഷ്.