News

ഒറ്റപ്പാലത്ത് വൃദ്ധദമ്പതികളെ വെട്ടി പരിക്കേല്‍പ്പിച്ച് കവര്‍ച്ചാ ശ്രമം: പ്രതി പിടിയില്‍

11 November 2022 , 11:25 AM

 

 

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടി പരിക്കേല്‍പ്പിച്ച് കവര്‍ച്ചാ ശ്രമം. സുന്ദരേശന്‍, അംബികാദേവി എന്നിവര്‍ക്കാണ് പരുക്കേറ്റത്. കേസില്‍ പഴനി സ്വദേശി ബാലനെ പൊലീസ് പിടികൂടി. ഇന്ന് പുലര്‍ച്ചെയാണ് രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ അലമാര തുറക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റ അംബികയാണ് കള്ളനെ ആദ്യം കണ്ടത്. തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചെഴുന്നേല്‍പ്പിച്ച് കള്ളനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കയ്യില്‍ കരുതിയിരുന്ന മഴു ഉപയോഗിച്ച് ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അതിമാരകമായ രീതിയിലായിരുന്നു ഇരുവരേയും ബാലന്‍ ആക്രമിച്ച്. തുടര്‍ന്ന് രക്ഷപ്പെട്ട ബാലനെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.