News

അന്തർ സംസ്ഥാന മോഷ്ടാവായ പതിനെട്ടുകാരൻ പോലീസ് പിടിയിൽ

16 December 2022 , 11:21 AM

 

മലപ്പുറം: അന്തർ സംസ്ഥാന മോഷ്ടാവായ പതിനെട്ടു കാരൻ പോലീസ് പിടിയിൽ. എടക്കര പൂക്കോട്ടുമണ്ണ ഉടുമ്പിലാശേരിയിലെ അൻഷിദ്(18)ആണ് വഴിക്കടവ് പോലീസിന്റെ വാഹന പരിശോധനക്കിടയിൽ പിടിയിലായത്. പോലീസിന്റെ വാഹന പരിശോധനയിൽ

നിർത്താതെ പോവുകയും പിൻവശത്ത് നമ്പറില്ലാത്ത ബൈക്ക് വഴിക്കടവ് പോലീസ് പിൻതുടർന്ന് പിടികൂടുകയുമായിരുന്നു . വാഹനത്തിന്റെ മുൻ വശത്ത് പതിച്ചിരുന്ന കെ എൽ 16 യു 5397 നമ്പർ വാഹനത്തിന്റെ രേഖകൾ പരിശോധിച്ചതിൽ എഞ്ചിൻ നമ്പറും ചേസിസ് നമ്പറും വ്യത്യസ്തമായി കണ്ടു. അതിനെ തുടർന്ന് വാഹനത്തി ലുണ്ടായിരുന്ന ചേസിസ് നമ്പർ പരിശോധിച്ചതിലും വാഹനത്തിന്റെ യഥാർത്ഥ നമ്പർ ട്ടി എൻ 99 ഡബ്ലിയു 2932 എന്നാണെന്നും ഈ വാഹനം കോയമ്പത്തൂരിൽ നിന്നും മോഷണം പോയതാണെന്നും മനസിലായി.തമിഴ്നാട്ടിലെ കോയമ്പത്തൂർ സിറ്റി കുനിയമുത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കഴിഞ്ഞ നവംബർ 27 ന് രാത്രി കളവ് പോയ നീല നിറത്തിലുള്ള യമഹ ആർ 15 ബൈക്ക് ആണ് എന്ന് മനസ്സിലായി.വാഹനവുമായി പിടിയിലായ അൻഷിദ്. എടക്കര മൊ ബൈൽ ഷോപ്പ് കുത്തിത്തുറന്ന കേസും തമിഴ്നാട് നീലഗിരിയിലും, കോയമ്പത്തൂർ .ആർ എസ് .പുരം പോലീസ് സ്റ്റേനുകളിൽ നിരവധി ബൈക്ക് മോഷണക്കേസുകളിലെയും പ്രതി ആണ് . പ്രതി തമിഴ്നാട്ടിൽ നിന്ന് ബൈക്കുകൾ മോഷ്ടിച്ച് കേരളത്തിൽ കൊണ്ട് വന്ന് അതേ മോഡലിലുള്ള വാഹനത്തിന്റെ വ്യാജ നമ്പർ പതിച്ച് വിൽക്കുകയാണ് രീതി.

വഴിക്കടവ് പോലീസ് പിടികൂടി കോയമ്പത്തൂർ പോലീസിന് കൈമാറിയ പ്രതി യാത്രാ മദ്ധ്യേ നിലമ്പൂർ ചന്തക്കുന്നിലെ പെട്രോൾ പമ്പിൽ നിന്നും കൈവിലങ്ങുമായി രക്ഷപ്പെട്ടു. പിന്നീട്പ്ര തിയെ കൊല്ലത്ത് നിന്നും പിടികൂടി. വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ യുടെ നേത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് പ്രതിയെ പോലീസ് പിടികൂടുന്നത്. റിയാസ് ചീനി, ബിജു . കെ.പി , പ്രശാന്ത് കുമാർ . എസ്‌, അലക്സ് കൈപ്പിനി എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു .