News

ആലുവ കൊലപാതകം: പ്രതി അസഫാക് ആലം 10 ദിവസം പൊലീസ് കസ്റ്റഡിയില്‍

01 August 2023 , 1:04 PM

 

 

 

കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലം 10 ദിവസം പൊലീസ് കസ്റ്റഡിയില്‍.

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു.

 

ഇത് കണക്കിലെടുത്ത കോടതി ഓഗസ്റ്റ് 10 വരെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.

 

പ്രതിയെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം.