News

വള്ളികുന്നത്തെ വീട്ടമ്മയെ വശീകരിച്ച് നഗ്നചിത്രം പകര്‍ത്തി: മൂന്ന് യുവാക്കളെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

27 July 2023 , 5:33 PM

 

ആലപ്പുഴ: മധ്യവയസ്‌കയായ വീട്ടമ്മയെ വശീകരിച്ച് നഗ്‌ന ചിത്രം പകര്‍ത്തിയ കേസില്‍ പ്രതികള്‍  പിടിയില്‍.
കൊല്ലം കരുനാഗപ്പളളി പാഞാറ തെക്കതില്‍ രതീഷ് .(39) , ആലപ്പുഴ വള്ളികുന്നം കടുവിനാല്‍ കാഞ്ഞു കളിക്കല്‍ വീട്ടില്‍ ഗിരീഷ് കുമാര്‍ (36) , വള്ളികുന്നം ഇലിപ്പക്കുളം വിഷ്ണു ഭവനത്തില്‍ വിനീത് (28) എന്നിവരെയാണ് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. എം .കെ ബിനുകുമാര്‍ അറസ്റ്റ് ചെയ്തുത്. വള്ളികുന്നത്തുള്ള സ്ത്രീയെ ഒന്നാം പ്രതി വശികരിച്ച് നൂറനാട്ട് ഉളള ബന്ധുവിന്റെ വീട്ടില്‍ എത്തിച്ചാണ് ചിത്രം പകര്‍ത്തിയത്. പകര്‍ത്തിയ ചിത്രം രണ്ടാം പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഒന്നാം പ്രതിയായ രതിഷ് അയച്ചുകൊടുക്കുകയായിരുന്നു.  വള്ളികുന്നം സര്‍ക്കാള്‍ ഇന്‍സ്പക്ടര്‍ എം എം ഇഗ്‌ന്യേഷ്യസ് എസ് .ഐ . മധുകുമാര്‍ , എസ്. ഐ. തോമസ് , എ. എസ്.ഐ. രാധാമണി, സി.പി. ഓ.മാരായ വിഷ്ണു ,അനസ് .എന്നിവരുടെ  നേതൃത്വത്തിലുള്ള പോലീസ് സംഘം മാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.