News

ആലപ്പുഴ അര്‍ത്തുങ്കലില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വീട്ടില്‍കയറി ലൈംഗികപീഢനത്തിനിരയാക്കി; പ്രതി ബംഗ്ലാദേശ് സ്വദേശി: അനധികൃതമായി ഇന്ത്യയിലെത്തിയയാളെന്ന് കണ്ടെത്തല്‍

07 September 2023 , 4:39 PM

 

ആലപ്പുഴ: അര്‍ത്തുങ്കലില്‍
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വീട്ടില്‍കയറി ലൈംഗികപീഢനത്തിനിരയാക്കിയ സംഭവത്തില്‍ ബംഗ്ലാദേശ് സ്വദേശി അറസ്റ്റില്‍.  ബംഗ്ലാദേശിലെ പിരോജ്പൂര്‍ ജില്ലയിലെ താമസക്കാരനായ ഹൗള്‍ഡര്‍ബുഡി വീട്ടില്‍ എം.ഡി അരിഫുള്‍ ഇസ്ലാം (ഷമിം 26) ആണ് അറസ്റ്റിലായത്. അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 23.08.2023 തീയതി ആക്രി പെറുക്കി നടക്കുന്നതിനിടയില്‍  വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി വീട്ടില്‍ ഒറ്റക്കായിരുന്ന പെണ്‍കുട്ടിയെ ലൈംഗികമായി  ഉപദ്രവിച്ച കേസ്സിലേക്ക് അറസ്റ്റ് ചെയ്യപ്പെട്ട അതിഥി തൊഴിലാളിയെ,  കേസ്സ് രജിസ്റ്റര്‍ചെയ്ത  ദിവസം തന്നെ അര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. ഇയാളെ 6.9.23 തിയതി കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി ചേദ്യം ചെയ്ത് വിശദമായ അന്വേഷണം നടത്തിയതില്‍ ടിയാന്‍ ബംഗ്ലാദേശ് സ്വദേശിയാണെന്ന് കണ്ടെത്തുകയും, ടിയാന് ഇന്ത്യയില്‍ പ്രവേശിക്കുന്നതിനുള്ള പാസ്സ്‌പോര്‍ട്ടോ വിസയോ ഇല്ലാതെ  കഴിഞ്ഞ ജൂണ്‍ മാസം  അനധികൃതമായി പ്രവേശിച്ചതാണെന്ന് കണ്ടെത്തുകയുണ്ടായി. ടിയാനെതിരെ ഫോറിനേഴ്‌സ് ആക്റ്റ് പ്രകാരം കേസ്സ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തിവരുന്നു. അര്‍ത്തുങ്കല്‍ SHO P.G.Madhu, SI D.Sajeevkumar, GASI Veenus.S, SCPO Baiju.K.R, Manoj.L എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.