Entertainment

കരകളിൽ ആവേശം; നിരണം ചുണ്ടൻ നീരണിഞ്ഞു

alappuzha reporter

17 August 2022 , 5:54 PM

 

നിരണം: കരകളെ  ആവേശത്തിമിര്‍പ്പിലാക്കി പത്തനംതിട്ട ജില്ലയിലെ ആദ്യ ചുണ്ടന്‍ വളളം  നിരണം ചുണ്ടന്‍ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വള്ളത്തിന്റെ നീരണിയല്‍ ചടങ്ങ് ചിങ്ങ പിറവി ദിനത്തിൽ രാവിലെ 9.30നും 10.15നും മദ്ധ്യേ ശില്‍പി കോയില്‍ മുക്ക് ഉമാ മഹേശ്വരന്‍ ആചാരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പമ്പയാറ്റിലെ ഇരതോട് കടവില്‍ നടന്നു.168 ദിവസങ്ങള്‍ കൊണ്ടാണ് 128 അടി നീളമുളള വള്ളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അഞ്ച് അമരക്കാരും ഏഴ് താളക്കാരും രണ്ട് ഇടിയന്മാരും 85 തുഴക്കാരുമാണ് ചുണ്ടനെ നയിക്കുന്നത്. നിരണം ബോട്ട് ക്ലബ്ബാണ് വള്ളത്തിന്റെ തുഴച്ചില്‍ക്കാര്‍. 5000 രൂപ മുതല്‍ 5 ലക്ഷം വരെയുള്ള അഞ്ഞൂറോളം ഓഹരിയുടമകളില്‍ നിന്നാണ് വള്ള നിര്‍മ്മാണത്തിനായി ധനസമാഹരണം നടത്തിയത്. സെപ്റ്റംബർ നാലിന് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ നിരണം ബോട്ട് ക്ലബ്ബ് ഈ ചുണ്ടനിൽ മത്സരത്തിനിറങ്ങും.