News

എയര്‍ഹോസ്റ്റസുമാര്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിക്കണമെന്ന് വിമാനക്കമ്പനി: പ്രതിഷേധത്തെ തുടര്‍ന്ന് മാപ്പപേക്ഷ

02 October 2022 , 6:46 PM

 

ഇസ്ലാമാബാദ്: വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ച് വിമാനക്കമ്പനി പ്രതിഷേധത്തെ തുടര്‍ന്ന് മാപ്പപേക്ഷ. ജോലിക്കെത്തുബോള്‍ എയര്‍ ഹോസ്റ്റസുമാര്‍ ഉള്‍പ്പെടെ ക്യാബിന്‍ ക്രൂ ജീവനക്കാര്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിക്കണമെന്നമെന്നാണ് പാകിസ്താന്‍ വിമാന കമ്പനി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ വിമാന കമ്പനിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പാകിസ്താന്‍ വിമാന കമ്പനി  ഉത്തരവില്‍ മാപ്പ് പറഞ്ഞത്.

പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ആണ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചതില്‍ മാപ്പ് പറഞ്ഞത്. യാത്രികരില്‍ നിന്നും വ്യാപകമായി പരാതി ഉയരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സംഭവത്തില്‍ ഖേദമുണ്ടെന്ന് വിമാന കമ്പനി അറിയിച്ചു. ശരിയായ ഡ്രസ് കോഡ് പാലിക്കാന്‍ വേണ്ടി മാത്രമായിരുന്നു നിര്‍ദ്ദേശമെന്ന് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് എച്ച്.ആര്‍ ഓഫീസര്‍ മാപ്പപേക്ഷയില്‍ വ്യക്തമാക്കി. എന്നാല്‍ ഉത്തരവിന്റെ ഉദ്ദേശ്യശുദ്ധിയെ പലരും തെറ്റായി വ്യാഖ്യാനിച്ചു. ഉത്തരവില്‍ അതിയായ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.