News

തൃശൂരിൽ വാഹനാപകടത്തിൽ എ ഐ വൈ എഫ് നേതാവ് മരിച്ചു

26 June 2023 , 8:57 AM

 

തൃശൂർ: തൃശൂരിൽ വാഹനാപകടത്തിൽ എ ഐ വൈ എഫ് നേതാവ് മരിച്ചു.

അന്തിക്കാട് തണ്ടിയേക്കൽ വീട്ടില്‍ അനിൽകുമാറിന്റെ മകൻ നിമല്‍(27) ആണ് മരിച്ചത്.

 എ ഐ വൈ എഫ് അന്തിക്കാട് മേഖലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയാണ്. 

കഴിഞ്ഞ ദിവസം രാത്രിയിൽ സ്വരാജ് റൗണ്ടിൽ നായ്ക്കനാലിന് സമീപത്തായിരുന്നു അപകടം.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. 

സി പി ഐ അന്തിക്കാട് ലോക്കൽ കമ്മിറ്റി അംഗവും കേരള മഹിളസംഘം ജില്ല കമ്മിറ്റി അംഗവുമായ ഷീബ അനിൽകുമാറാണ് അമ്മ.