News

തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് പോകും: മുഖ്യമന്ത്രി

15 January 2023 , 2:25 PM

 

 

പത്തനംതിട്ട: വരുന്ന തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയെ നേരിടാന്‍ തക്കവണ്ണം ഒരു രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവരാന്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

ആറന്മുളയില്‍ സിപിഎം കോഴഞ്ചേരി ഏരിയാ കമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരമായ വിഎസ് ചന്ദ്രശേഖരപിള്ള സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസിന്റെ പല പ്രമുഖ നേതാക്കളും ഇപ്പോള്‍ ബിജെപിയിലേക്ക് കൂടുമാറിക്കഴിഞ്ഞു.

 

 ആവശ്യമെങ്കില്‍ ബിജെപിയിലേക്ക് പോകും എന്നുപറയുന്ന ഒരു കെപിസിസി അധ്യക്ഷനാണ് ആ പാര്‍ട്ടിക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.