News

മുഖ്യ ആസൂത്രകൻ ഷാഫി: നരബലിക്ക് മുൻപ് പ്രതി ലൈലയുമായി ലൈഗീകബന്ധം

11 October 2022 , 8:07 PM

 

പത്തനംതിട്ട: തിരുവല്ല ഇലവന്തൂർ നരബലിയില്‍ മുഖ്യ ആസൂത്രകന്‍ ഏജന്റ് ഷാഫി. റഷീദ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

ശ്രീദേവിയെന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ തിരുവല്ല സ്വദേശിയായ വൈദ്യരെ പരിചയപ്പെടുന്നത്. ഐശ്വര്യത്തിനും സമ്പദ്‌സമൃദ്ധിക്കും വേണ്ടി പൂജ നടത്താന്‍ ബന്ധപ്പെടുക എന്നുള്ള

 ഷാഫിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടാണ് തിരുവല്ലയിലെ വൈദ്യരും ഭാര്യയുമായി ബന്ധപെട്ടത്. ഇതിന് ശേഷമാണ് ഷാഫി സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച്‌ തിരുവല്ലയിലേക്ക് എത്തിച്ചത്. തിരുവല്ല ഇലന്തൂര്‍ സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവര്‍ക്ക് വേണ്ടിയാണ് മുഹമ്മദ് ഷാഫി സ്ത്രീകളെ എറണാകുളത്ത് നിന്നും തിരുവല്ലയിലേക്ക് എത്തിച്ചു നല്‍കിയത്. ഐശ്വര്യവും സമ്ബത്തും ലഭ്യമാകാനുള്ള മന്ത്രവാദം എന്ന രീതിയിലാണ് സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ചതെന്നാണ് സൂചന. കാലടി സ്വദേശിയായ റോസ്‌ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. നരബലിക്ക് മുന്നോടിയായി ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയുമായി ഷാഫി ലൈഗീക ബന്ധത്തിൽ ഏർപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ലോട്ടറി വില്‍പ്പനക്കാര്‍ ആയിരുന്നു. 49കാരിയായ റോസ്‌ലി തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിയായിരുന്നു. ആറ് വര്‍ഷമായി സജി എന്നയാള്‍ക്കൊപ്പം കാലടിക്കടുത്ത് മറ്റൂരിലായിരുന്നു താമസം. തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ പെണ്ണഗ്രാമം സ്വദേശിയായിരുന്നു 52കാരിയായ പത്മ. ഇവര്‍ കടവന്ത്ര എളംകുളത്തായിരുന്നു താമസം. 

 നരബലി നല്‍കിയ സംഭവത്തില്‍ ഏജന്റ് മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമ്ബത്തിക അഭിവൃദ്ധി, കുടുംബത്തിന് ഐശ്വര്യം വരിക എന്ന ഉദ്യേശത്തിലാണ് ബലി നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.