News

പെരിന്തൽമണ്ണയിൽ വീണ്ടും കുഴൽപ്പണ വേട്ട

30 September 2022 , 7:17 PM

 

 

മലപ്പുറം: പെരിന്തൽമണ്ണയിൽ വീണ്ടും കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കൈവശംവച്ച 35,50,000  രൂപയുമായി യുവാവ് പെരിന്തല്‍മണ്ണയില്‍ പൊലീസിന്റെ പിടിയില്‍. രഹസ്യ വിവരത്തെ തുടർന്ന് പെരിന്തല്‍മണ്ണ എസ്.എച്ച്.ഒ സി. അലവി, എസ്.ഐ രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി പരിസരത്ത് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.കോതമംഗലം സ്വദേശി എബി കുര്യാക്കോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കെ.എസ്.ആർ.ടി.സി പരിസരത്ത് ഷോൾഡർ ബാഗിൽ 500ന്റേയും 2000ത്തിന്റേയും നോട്ടുകളുടെ കെട്ടുകളായാണ് ഉണ്ടായിരുന്നത്. പെരിന്തൽമണ്ണ കോടതി മുമ്പാകെ ഹാജരാക്കി.