News

തോല്‍വിയ്ക്ക് പിന്നാലെ മലപ്പുറത്ത് അടിപൊട്ടി,അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ ഏറ്റുമുട്ടി

23 November 2022 , 12:17 AM

 

          

മലപ്പുറം: അപ്രതീക്ഷിതമായി സൗദിയോട് അർജന്റീന തോൽവി ഏറ്റുവാങ്ങിയതിന് പിന്നലെ മലപ്പുറത്ത് ഫാൻസുകൾ തമ്മിൽ കയ്യാങ്കളിയും. 

 

ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യ പോരിൽ അർജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ വിജയിച്ചതിനു പിന്നാലെയാണ് മലപ്പുറം ടൗണിൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്.

 

അർജന്റീനയുടെ അപ്രതീക്ഷിത പരാജയം മറ്റു ടീമുകളുടെ ആരാധകർ ആഘോഷമാക്കിയതാണ് മെസ്സി ആരാധകരെ ചൊടിപ്പിച്ചത്.

 

തുടർന്ന് കളികാണാൻ അർജന്റീനൻ ആരാധകരൊരുക്കിയ സ്‌ക്രീനിനു മുന്നിലാണ് സംഘർമുണ്ടായത്.