News

മകനെ കൊന്ന ശേഷം അച്ഛൻ തൂങ്ങി മരിച്ചു

21 October 2022 , 8:28 AM

 

 

പാലക്കാട്: വിത്തനശ്ശേരിയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നശേഷം തൂങ്ങിമരിച്ചു.  നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകൻ മുകുന്ദനെ വെട്ടിക്കൊന്നശേഷം തൂങ്ങിമരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. രാവിലെ വീട്ടിലെത്തിയ ബന്ധുക്കൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെന്മാറ പോലീസ് സ്ഥലത്തെത്തി.