News

സോളാർ പീഡന കേസില്‍ കെ സി വേണുഗോപാലിന് സിബിഐയുടെ ക്ലീൻ ചിറ്റ്

24 December 2022 , 6:13 AM

 

തിരുവനന്തപുരം: സോളാർ പീഡന കേസില്‍ അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാര്‍ എന്നിവർക്ക് പിന്നാലെ കെ സി വേണുഗോപാലിനും സിബിഐയുടെ ക്ലീൻ ചിറ്റ്. പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച്തിരുവനന്തപുരംസിജെഎംകോടതിയിൽ റിപ്പോർട്ട് നൽകി. പീഡന സമയത്ത് ധരിച്ചതായി പറയുന്ന രണ്ട് സാരികളും കോടതിയില്‍ ഹാജരാക്കി.

മന്ത്രി മന്ദിരമായ റോസ് ഹൗസിൽ വച്ച് കെ സി വേണുഗോപാല്‍പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍, ശാസ്ത്രീയപരിശോധനയിൽ ഒരു തെളിവും ലഭിച്ചില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. മന്ത്രി പീഡിപ്പിക്കുന്നത് ഒരു സാക്ഷി വീഡിയോയിൽ പകർത്തിയെന്ന പരാതിക്കാരിയുടെ മൊഴിയും ശരിയല്ലെന്നും സിബിഐ കണ്ടെത്തി. നേരത്തെ സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടി എന്നുവർക്കെതിരായ പീഡന പരാതികളും സിബിഐ അന്വേഷിക്കുന്നുണ്ട്. 

വൻ വിവാദമായ സോളാർ ലൈംഗിക പീഡന കേസിൽ ഇത് നാലാമത്തെ നേതാവിനാണ് സിബിഐ ക്ലീൻ ചിറ്റ് നല്‍കുന്നത്. നേരത്തെ ഹൈബി ഈഡൻ എംപിക്കും അടൂർ പ്രകാശ് എംപിക്കും എപിഅനിൽകുമാറിനുമെതിരായ ആരോപണങ്ങള്‍ തള്ളി സിബിഐ റിപ്പോർട്ട് നൽകിയിരുന്നു.