News

മോഷണ പരമ്പരയ്ക്കുശേഷം കവർച്ചാ സാധനങ്ങളുമായി തമിഴ്നാട്ടിലേക്കു കടന്നവർ പിടിയിലായി

24 November 2022 , 7:33 AM

 

 

കൊല്ലം:  മോഷണ പരമ്പരയ്ക്കുശേഷം കവർച്ചാ സാധനങ്ങളുമായി തമിഴ്നാട്ടിലേക്കു കടന്നവർ പുളിയറയിൽ പിടിയി ലായി. മോഷ്ടിച്ച ബൈക്കിൽ ചാത്തന്നൂർ, പാരിപ്പള്ളി എന്നിവിടങ്ങളിൽ പകൽ മോഷണം നടത്തി കടന്ന തമിഴ്നാട് സ്വദേശികളായ മധുര പട്ടുതോപ്പു ചേക്കുടി സ്ട്രീറ്റിൽ സുരേഷ്, തൂത്തുക്കുടി മാപ്പിളയൂരണി വെസ്റ്റ് കാമരാജർനഗർ സ്വദേശി എഡ്വിൻ രാജ് (34) എന്നിവരാണ് കേരള-തമിഴ്നാ ട് പോലീസിന്റെ സംയുക്തനീക്ക ത്തിൽ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 1.18 ലക്ഷം രൂപയും 36 ഗ്രാം സ്വർണാഭരണങ്ങളും കവർച്ചയ്ക്ക് ഉപയോഗിച്ച കത്തി യും കമ്പികളും പിടിച്ചെടുത്തു.