News

കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ കൈകൾ വെട്ടിമുറിച്ചു

14 October 2022 , 10:31 AM

 

കോട്ടയം: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ കൈകൾ വെട്ടിമുറിച്ചു. കോട്ടയത്ത് കാണക്കാരിയിലാണ് ഇന്ന് രാവിലെ സംഭവം ഉണ്ടായത്. അമ്പലപ്പടിക്ക് സമീപം വെട്ടിക്കൽ പ്രദീപാണ് മക്കളുടെ മുന്നിൽ വച്ചാണ്ഭാര്യ മഞ്ജുവിൻ്റെ  രണ്ട് കൈകളിലും വെട്ടിയത്. മഞ്ജുവിൻ്റെ ഒരു കൈയിലെ വിരലുകൾ അറ്റു പോയതായാണ് വിവരം. ഗുരുതരാവസ്ഥയിലായ ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് പോലീസ് പ്രദീപിനായി തിരച്ചിൽ നടത്തി വരികയാണ്.